കൊല്‍ക്കത്ത: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി. ചെയര്‍പേഴ്സണുമായ മമതാ ബാനര്‍ജി. അവസരം നല്കുകയാണെങ്കില് താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണ്. അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യാനാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നേ പറയാനുള്ളൂ, മമത പറഞ്ഞു.
ബി.ജെ.പിയ്ക്കെതിരേ കടുത്ത നിലപാട് കൈക്കൊള്ളുന്ന നേതാവായിട്ടും എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാത്തത് എന്ന ചോദ്യത്തിന്- അവസരം ലഭിക്കുകയാണെങ്കില്‍, പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമനായ പ്രവര്‍ത്തനം താന്‍ ഉറപ്പാക്കുമെന്ന് മമത പറഞ്ഞു.
ബംഗാളിന് പുറത്തേക്കു പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും ഇന്ത്യാസഖ്യത്തിന്റെ പ്രവര്‍ത്തനം അവിടെനിന്നുകൊണ്ടുതന്നെ നിയന്ത്രിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യാസഖ്യത്തിന്റെ നേതൃസ്ഥാനത്ത് മമതയെ നിയോഗിക്കണമെന്ന് ടി.എം.സി. എം.പി. കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് നല്ല തമാശ എന്നായിരുന്നു കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോറിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.