മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചു മണിക്ക്

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ. ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ഷേലർ ചുമതല വഹിക്കും. ഫഡ്നാവിസിന്റെ വസതിക്കുപുറത്ത് ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

നാളെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ അധികാരത്തിൽ കയറുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആസാദ് മൈതാനത്ത് പുരോഗമിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 3.30നു ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ട് സർ‌ക്കാർ രൂപീകരിക്കാനുള്ള അനുവാദം തേടും. തന്നെ മുഖ്യമന്ത്രിയായി തിര‍ഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. സർക്കാർ മഹാരാഷ്ട്രയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നും ഫഡ്നാവിസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !