പാലക്കാട്: ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് കരോളിന് തുടക്കമായി. യേശുദേവന്റെ തിരുജനനത്തിന്റെ മഹത്വം അറിയിച്ച് ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി.
ഇനിയുള്ള ദിവസങ്ങളിൽ പള്ളികളിലും , വിവിധ സംഘടനകളും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാകും പള്ളികളിലും വീടുകളിലും പുൽക്കൂടുകളും , നക്ഷത്രങ്ങളും , ക്രിസ്മസ് ട്രീയും ഒരുക്കിയാണ് തിരുജനനം ആഘോഷിക്കുക. ഇരുപത്തിയഞ്ച് ദിവസത്തെ ക്രിസ്തുമസ് നോമ്പ് ഞായറാഴ്ച തുടങ്ങി ഇനിയുള്ള ദിവസങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങളിൽ വിവിധങ്ങളായ പരിപാടികൾ നടക്കും. ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ഉണ്ണിയേശുവിന്റെ തിരു ജനനത്തിന്റെ മഹത്വം അറിയിച്ചുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമായി.എം പി പി എം സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിസ്മസ് കരോൾ കരോൾ ആഘോഷം വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ വിദ്യാർത്ഥികളും ,അദ്ധ്യാപകരും , രക്ഷിതാക്കളും കരോളിൽ അണിച്ചേർന്നു വീടുകളിലെത്തി ഗാനങ്ങൾ ആലപിച്ചു ക്രിസ്മസ് പാപ്പമാർ മധുരവിതരണം നടത്തി. പള്ളിക്ക് കീഴിലുള്ള പതിനൊന്നോളം കുടുംബ യൂണിറ്റുകളിൽ കരോളുകൾ വിവിധ ദിവസങ്ങളിൽ വീടുകളിലെത്തും. കരോളിന് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവിഡ്, പി ടി എ പ്രസിഡൻ്റ് ബിജു പി.ടി , ഡ്രിസ്ട്രിക്ട് ഇൻസ്പെക്ടർ കെ.സി. ആൻ്റണി , പ്രധാനദ്ധ്യാപിക ഷീന മിൽട്ടൺ , സ്റ്റാഫ് സെക്രട്ടറി ജിനുവിനു , അദ്ധ്യാപകരായ ലൂസി ചെറിയാൻ , അന്നാമ്മ , ജോബിൻ ജോണി , സ്വപ്ന എഡിസൺ , ജിനുനോബി , ഫിയോണ , ബ്രയ്റ്റലി പി ബാബു, അനിത ബിജു , നവോമി കുഞ്ഞുമോൻ , ലൂസി കണ്ണനായ്ക്കൽ എന്നിവർ നേതൃത്വം നൽകി.പാലക്കാട് ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് കരോളിന് തുടക്കമായി
0
തിങ്കളാഴ്ച, ഡിസംബർ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.