വെള്ളനാട്: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വെള്ളനാട് ബ്രാഞ്ചിൻ്റെ രജത ജൂബിലി ആഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.അജികുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് ഗോപി അധ്യക്ഷനായി.
![]() |
വെള്ളനാട് എക്സ് സർവീസ് ലീഗിൻ്റെ രജത ജൂബിലി ആഘോഷ പരിപാടികൾ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.അജികുമാർ ഉദ്ഘാടനം ചെയ്യുന്നു |
താലൂക്ക് പ്രസിഡൻറ് വി.വിജയൻ, സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ വനിതാ വിങ് പ്രസിഡൻറ് ലേഖാവിജയൻ, താലൂക്ക് വനിതാ വിങ് പ്രസിഡൻറ് ശാലിനി, വെള്ളനാട് വനിതാ വിങ് പ്രസിഡൻറ് ശ്രീജാമധു, ബ്രാഞ്ച് സെക്രട്ടറി ബിജുകുമാർ, ട്രഷറർ അനിൽകുമാർ, ആർ.വി.കെ.നായർ, സഞ്ജയ് കുമാർ, സന്തോഷ് കുമാർ, സെൽവരാജ്, സുധാകരൻ പിള്ള,വെള്ളനാട് കൃഷ്ണൻകുട്ടി നായർ, മോഹനൻ നായർ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ക്വിസ് പ്രോഗ്രാം, നൃത്തവിസ്മയം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.