ന്യൂഡൽഹി: പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മറ്റേതൊരു അയൽരാജ്യത്തിനോടും എന്ന പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അതിന് അവർ തീവ്രവാദത്തിൽ നിന്നു മുക്തമാകണമെന്നും എസ്. ജയശങ്കർ ലോക്സഭയിൽ പറഞ്ഞു.2019ൽ പാക്കിസ്ഥാൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ കാരണമാണ് അവരുമായുള്ള വ്യാപാര-വാണിജ്യ മേഖലകളിലെ ബന്ധം മോശമായതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
‘‘മുൻപ് പാക്കിസ്ഥാന്റെ ഭാഗത്ത് സംഭവിച്ച വീഴ്ചകൾ എന്താണെന്ന് ഇന്ത്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാതിരുന്നാൽ തീർച്ചയായും പാക്കിസ്ഥാന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പന്ത് പാക്കിസ്ഥാൻ്റെ കോർട്ടിലാണ്’’ – ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജയശങ്കർ മറുപടി നൽകി.
‘‘വികസന പദ്ധതികളുടെ നല്ല ചരിത്രമാണ് നമുക്കുള്ളത്. പാകിസ്ഥാനും ചൈനയും ഒഴികെയുള്ള നമ്മുടെ അയൽരാജ്യങ്ങളുടെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട വികസന പദ്ധതികൾക്കൊപ്പവും ഇന്ത്യയുണ്ടായിരുന്നു’’ – എസ്.ജയശങ്കർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.