കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിന്റെ രക്തസാക്ഷിയെന്ന് ബി. ജെ. പി നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു,സംസ്ഥാന കമ്മിറ്റി അംഗം പി.പി.സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. നടരാജൻ, മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണി മാങ്കോട്ട്, അഡ്വ. സൂരജ് ജോൺ,മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ കുട്ടമ്പുഴയിലെത്തി എൽദോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
നിലവിലുള്ള വന നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ്. നവംബർ മാസം ഒന്നാം തീയതി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വന നിയമ ഭേദഗതി യിലൂടെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനാണ് കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. മാത്രവുമല്ലാ വനംവകുപ്പിലെ ബീറ്റ് ഓഫീസർക്ക് പോലും ആരെയും അറസ്റ്റ് ചെയ്യാമെന്ന് ഭേദഗതിയിൽ നിർദ്ദേശിക്കുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ ജനപ്രതിനിധികൾ ഇത്തരം വിഷയങ്ങളിൽ അജ്ഞരാണ്.
ഉദ്യോഗസ്ഥർ ഉണ്ടാക്കി നൽകുന്ന ഇത്തരം നിയമങ്ങൾ കണ്ണടച്ചു വിശ്വസിച്ചു പാസാക്കുന്നതാണ് കേരള നിയമസഭയിൽ അരങ്ങേറുന്നത് . കുടിയേറ്റ കർഷകനെ അവന്റെ കൃഷിയിടത്തിൽ നിന്നും ജനിച്ച മണ്ണിൽ നിന്നും ആട്ടി പായിക്കുവാനുള്ള ഗൂഢ തന്ത്രമാണ് യഥാർത്ഥത്തിൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.