കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച കോടതി വിധി പറയും. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ സി.ബി.ഐ കോടതി വിധി പറയുന്നത്.
മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കമുള്ള സി.പി.എം നേതാക്കൾ ഉൾപ്പെട്ട കേസിൽ 24 പ്രതികളാണുള്ളത്. 2019ലാണ് ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട് കൂരാങ്കര റോഡിൽ കൃപേഷും ശരത് ലാലും വെട്ടേറ്റ് മരിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 14 പേരെ പ്രതിചേർത്തിരുന്നു. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കുടുംബത്തിന്റെ നിരന്തരമായ നിയമ പോരാട്ടത്തെ തുടർന്ന് സുപ്രീംകോടതി കേസ് സി.ബി.ഐക്ക് കൈമാറി. തുടർന്ന് 10 പേരെ കൂടെ പ്രതിചേർക്കുകയായിരുന്നു. അങ്ങനെയാണ് ഉദുമ മുൻ എം എൽ എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. 1300 ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ നൽകിയത്. സിബിഐക്ക് വേണ്ടി ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കെ.പത്മനാഭൻ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി നിക്കോളാസ്, സി.കെ.ശ്രീധരൻ തുടങ്ങിയ അഭിഭാഷകരും കോടതിയിൽ ഹാജരായി.കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച വിധി പറയും
0
തിങ്കളാഴ്ച, ഡിസംബർ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.