സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്;ഹൈക്കോടതി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറിയതിനെതിരായ അപ്പീലുകൾ ഹൈക്കോടതി തള്ളി. ലോറൻസിന്റെ മക്കളായ ആശാ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീലുകളാണ് തള്ളിയത്. സിങ്കിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സുപ്രീംകോടതിയെ സമീപിക്കാൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും അനുവ​ദിച്ചില്ല.

കേരളാ അനാട്ടമി ആക്ട് പ്രകരം മതിയായ നടപടികൾ പൂർത്തീകരിച്ചുക്കൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് കൈമാറാൻ മകൻ സജീവൻ തീരുമാനിച്ചതെന്ന് കൃത്യമായ കാരണങ്ങളോടെ കോടതി കണ്ടെത്തുകയായിരുന്നു. മരണസമയത്ത് ആരുടെ ഒപ്പമായിരുന്നോ ഉണ്ടായിരുന്നത് ആ വ്യക്തിയോട് തന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറാൻ രേഖാമൂലമോ വാക്കാലോ അറിയിച്ചിട്ടുണ്ടെങ്കിൽ അത് കണക്കിലെടുക്കാമെന്നാണ് നിയമം. മാത്രമല്ല എംഎം ലോറൻസിന്റെ അടുത്ത ബന്ധുക്കളായ രണ്ടു സാക്ഷികളെ കൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്തത്.

ഉത്തരവിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആശാ ലോറൻസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് അം​ഗീകരിച്ചില്ല. അപേക്ഷ നൽകിയാൽ നിരസിക്കുമെന്നും കോടതി വ്യക്തമാക്കി. നിയമപരമായ മറ്റു പരിഹാരങ്ങൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉടൻതന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശാ ലോറൻസിന്റെ അഭിഭാഷകൻ അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 21-നാണ് എം.എം ലോറൻസ് അന്തരിക്കുന്നത്. രണ്ടുമാസമായി ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എം. എൽ സജീവന്റെയും പാർട്ടിയുടെയും തീരുമാനം. എന്നാൽ ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറൻസിന്റെ ആവശ്യം. തർക്കത്തെത്തുടർന്ന് ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച എറണാകുളം ടൗൺഹാളിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ സമ്മതിക്കാതിരുന്ന ആശയെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം ടൗൺഹാളിൽ നിന്നും കൊണ്ടുപോകാനായത്.

ഇതിന് പിന്നാലെ ആശ കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഹർജിയിൽ തീർപ്പാകുന്നതുവരെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഈ ഹർജി ഹൈക്കോടതി പിന്നീട് തള്ളുകയും ലോറൻസിന്റെ മൃതദേഹം പഠനത്തിന് വിട്ടു നൽകാൻ തീരുമാനമാവുകയും ചെയ്തു. തർക്കം പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കൽ കോളജ് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി നൽകണമെന്ന് ജീവിച്ചിരുന്നപ്പോൾ ലോറൻസ് പറഞ്ഞിരുന്നുവെന്ന് എം. എം. ലോറൻസിന്റെ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്ന മകൻ സജീവന്റെ മൊഴിയുടെയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കാൻ സമിതി തീരുമാനമെടുത്തത്. ഇതിനെതിരേയാണ് ആശ അപ്പീൽ നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !