കോട്ടയം: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ചൊവ്വാഴ്ച 11 മണിക്ക് കുറുമണ്ണ് ദയ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു.
ദയ ചെയർമാൻ ശ്രീ. പി. എം.ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ച യോഗം ദയ മെന്റർ, Motivational Speaker, Author, Social Enabler കൂടിയായ ശ്രീമതി. നിഷ ജോസ് K മാണി ഉദ്‌ഘാടന കർമം നിർവഹിച്ചു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് Dr. സെലിൻ റോയി മുഖ്യ പ്രഭാഷണം നടത്തുകയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയും ദയ രക്ഷാധികാരിയുമായ റവ. ഫാ അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.അഭിനേതാവും പോർക്കളം സിനിമ സംവിധായകൻ ശ്രീ. ഛോട്ടാ വിപിൻ ദയയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി. റോട്ടറി ക്ലബ് ഓഫ് പാലാ സെക്രട്ടറി ശ്രീ. ഷാജി മാത്യു, പാലാ റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ഓഫീസർ ശ്രീ. സന്തോഷ് മാട്ടേൽ, ദയ ജോയിന്റ് സെക്രട്ടറിയും , റിട്ടയേർഡ് RTO (Enforcement)യുമായ ശ്രീ. P. D. സുനിൽ ബാബു, കടനാട് PHC പാലിയേറ്റീവ് വിഭാഗം നേഴ്സ് ശ്രീമതി. രാജി മോൾ എം.എസ്, കടനാട് ഗ്രാമ പഞ്ചായത്ത് ആശ വർക്കർ ശ്രീമതി. ആൻസി കുര്യാക്കോസ്, ശ്രീ.ചോട്ടാ വിപിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ ഏവർക്കും കൃതജ്ഞത ആശംസിച്ചു.പ്രസ്തുത യോഗത്തിൽ 50 ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തിരുന്നു. ഭക്ഷണകിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു.ദയ പാലിയേറ്റീവ് കെയറിൻറെയും റോട്ടറി ക്ലബ് ഓഫ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
0
ചൊവ്വാഴ്ച, ഡിസംബർ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.