തിരുവനന്തപുരം: ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ദിലീപ് ശങ്കറിന്‍റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം. കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്ന് ഉച്ചക്കാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ ഷൂട്ടിന്‍റെ ഭാഗമായി രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാൽ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല.
ഇന്ന് വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ നടനെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് അണിയറ പ്രവർത്തകർ ഹോട്ടലിൽ തിരക്കിയെത്തുകയായിരുന്നു. മുറിയിൽനിന്നും ദുർഗന്ധം വരുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
നോർത്ത് 24 കാതം, ചാപ്പാ കുരിശ്, ഏഴ് സുന്ദര രാത്രികൾ, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങി നിരവധി സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്നി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.