നെടുമങ്ങാട്: നെടുമങ്ങാട് വഞ്ചുവത്ത് ഐ ടി ഐ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.പ്രതിശ്രുത വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുന്ന നമിതയാണ് (19)യാണ് മരിച്ചത്. ആര്യനാട് ഗവ: ഐ.ടി.ഐ ഇലക്ട്രോണിക്സ് 2-ാം വർഷ വിദ്യാർത്ഥിനി നമിത.
പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപുമായി രാവിലെ പെൺകുട്ടി വാക്ക് തർക്കം ഉണ്ടായിരുന്നു. അതിന് ശേഷം യുവാവ് വിളിച്ചപ്പോൾ ഫോൺ എടുക്കാതെ വരികയും പെൺകുട്ടി വീട്ടിൽ ഒറ്റക്ക് ഉള്ള സാഹചര്യത്തിൽ സന്ദീപ് വീട്ടിൽ വന്ന് നോക്കുമ്പോൾ അടുക്കളയിൽ തൂങ്ങി നിൽക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരെ വിളിച്ചു പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടി സന്ദീപുമായി രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു അതിനെ തുടർന്ന് വീട്ടുകാർ ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് മരണത്തിലേക്ക് നയിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ അമ്മ വീടിനു അടുത്ത ഒരു കോഴി ഫാമിലെ ജീവനക്കാരിയാണ്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപതിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടു കൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.