ഇടുക്കി: സമ്പാദിച്ച് കൊണ്ടുവന്ന പണം രണ്ട് ശതമാനം പലിശ അധികം ലഭിക്കുമെന്ന കണക്കിലാണ് ആളുകള്‍ സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നതെന്നും ആ പണമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കൊള്ളയടിക്കപ്പെടുന്നതെന്നും പി.വി അന്‍വര്‍ എംഎല്‍എ. കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാബുവിന്റെ ആത്മഹത്യ. സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
സാബു സ്വന്തമായി നിക്ഷേപിച്ച പണം ഒരു ആവശ്യഘട്ടത്തില്‍ ചോദിച്ചപ്പോള്‍ പണം കൊടുത്തില്ല എന്ന് മാത്രമല്ല വളരെ ക്രൂരമായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഉത്തരവാദിത്വപ്പെട്ട സിപിഎമ്മിന്റെ നേതാക്കന്മാര് 'നിന്നെ കൈകാര്യം ചെയ്യും' എന്ന് പറയുന്ന ഗുണ്ടായിസത്തിലേക്ക് കേരളത്തിലെ സഹകരണ സംഘങ്ങള്‍ പോയതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് സാബുവിന്റെ മരണം. പിവി അന്‍വര്‍ പറഞ്ഞു.
ഇത് കേരളത്തിലെ ജനങ്ങള്‍ എഴുതിത്തള്ളേണ്ടവിഷയമല്ല. മനുഷ്യര്‍ വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഏറ്റവും സുരക്ഷിത സ്ഥാനം എന്ന നിലയിലാണ് ബാങ്കില്‍ നിക്ഷേപിക്കുന്നത്. പണം വീട്ടില്‍ കെട്ടിവെക്കാന്‍ നമുക്ക് സാധിക്കില്ല. വിദേശത്ത് പോയി സമ്പാദിച്ച് കൊണ്ടുവന്ന പണം രണ്ട് ശതമാനം പലിശ അധികം കിട്ടും എന്ന കണക്കിലാണ് സഹകരണ സംഘങ്ങളില്‍ ആളുകള്‍ പണം നിക്ഷേപിക്കുന്നത്. ആ പണമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കൊള്ളയടിക്കപ്പെടുന്നത്.
കരുവന്നൂര്‍ ബാങ്ക് അടക്കമുള്ള സംഭവങ്ങള്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്നുണ്ട്. മലപ്പുറത്ത് ഞങ്ങള്‍ വലിയൊരു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കരുവന്നൂരിനെക്കാള്‍ വലിയ തട്ടിപ്പ് മലപ്പുറത്ത് നടക്കുന്നതിന് തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.