കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി. കോഴിക്കോട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസിൽപെടുത്തിയത്. വൻകിട കമ്പനികൾക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ല. മുൻകൂർ പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെ നിന്നു ചോർന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നില്ലെന്നും അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിർദൗസ്, പി. കുമാരൻകുട്ടി എന്നിവർ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാൻ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എം. ജയദീപ് വാദിച്ചു.
ഷുഹൈബും എംഎസ് സൊലൂഷൻസിലെ അധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ല. ഷുഹൈബും അധ്യാപകരും ഒളിവിലാണെന്നാണു പൊലീസ് നൽകുന്ന വിവരം. എംഎസ് സൊലൂഷൻസ് സ്ഥാപനത്തിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവർക്കാണു രണ്ടാം തവണയും നോട്ടിസ് നൽകിയിരുന്നത്. ഷുഹൈബിനും ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുൻപ് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. തിരച്ചിൽ നോട്ടിസും പുറത്തിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.