ഐ.ആർ.സി.ടി.സിയുടെ ആപ്പും വെബ്സൈറ്റും തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായി;

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ആപ്പും വെബ്സൈറ്റും തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായി. തുടർന്ന് തൽകാൽ ടിക്കറ്റടക്കം ബുക്ക് ചെയ്യാനാകാതെ യാത്രക്കാർ വലഞ്ഞു. ഇന്ത്യയിലുടനീളം സെർവർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പല ഉപയോക്താക്കൾക്കും വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പോലും കഴിയുന്നില്ല. അതിനാൽ യാത്ര പോലും മുടങ്ങുന്ന അവസ്ഥയിലാണ് ആളുകൾ. സാ​ങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത ഒരുമണിക്കൂറിലേക്ക് ഇ-ടിക്കറ്റ് ബുക്കിങ് സേവനവും ലഭ്യമാകില്ലെന്നാണ് ഐ.ആർ.സി.ടി.സിയുടെ അറിയിപ്പ്.

ടിക്കറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി യാത്രക്കാർ കസ്റ്റമർ കെയർ നമ്പറുകളായ 14646,0755-6610661, 0755-4090600 എന്നിവയിലോ etckets@irctc.co.in എന്ന വിലാസത്തിലോ മെയിൽ ചെയ്യണമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !