കൊച്ചി: പൊതുഇടങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കോടികള്‍ മുടക്കി നിരത്തുകള്‍ മനോഹരമാക്കിയ ശേഷം ബോര്‍ഡുകള്‍ സ്ഥാപിച്ച് വൃത്തികേടാക്കുകയാണിപ്പോള്‍. സര്‍ക്കാരിന്റെ പരാജയമാണിത്. ബോര്‍ഡ് നീക്കം ചെയ്താല്‍ നടപടി ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്കാന് സര്‍ക്കാരിനാകുമോ. പലയിടത്തും അപകടാവസ്ഥയിലുള്ള വലിയ ബോര്‍ഡുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് വയ്ക്കുകയെന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും കോടതി പറഞ്ഞു.
പ്രധാന റോഡുകളിലേക്കുള്ള കാഴ്ച പൂര്‍ണമായി മറയ്ക്കുന്ന രീതിയില്‍ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അലോസരമുണ്ടാക്കുന്നുണ്ട്. റോഡിന്റെ കാഴ്ച മറച്ചുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കേണ്ടതാണ്. നിയമവിരുദ്ധമായി ബോര്‍ഡ് വയ്ക്കുന്നവരുടെ സ്വാധീനവും അധികാരവും സമൂഹ നന്മയെ കരുതി നടപടിയെടുക്കേണ്ട പൊതുഅധികാരികള്‍ക്കു തടസ്സമാകരുതെന്നു കോടതി ഓര്‍മപ്പെടുത്തി. പാതയോരത്തും നടപ്പാതകളിലും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റിലുമൊക്കെ പരസ്യബോര്‍ഡുകളും വ്യക്തികളുടെ സ്വയംപ്രശംസാ ബോര്‍ഡുകളും പെരുകുകയാണ്.
റോഡിനു മറുപുറത്തെ വാഹനങ്ങള്‍ കാണാനാവാതെ വഴിയാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുന്നത് അപകടമുണ്ടാക്കും. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദേശീയ, രാജ്യാന്തര വ്യവസ്ഥകള്‍ പിന്തുടരാന് ബാധ്യതയുള്ള അധികൃതര്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഫ്ലെക്സ് ബോര്‍ഡ് അനുവദിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. മണ്ണില്‍ അലിഞ്ഞു ചേരില്ലെന്നതും കത്തിച്ചാല്‍ വിഷവാതകങ്ങള്‍ പുറന്തള്ളുമെന്നതും ഫ്ലെക്സിന്റെ വലിയ അപകടമാണ്. പുനരുപയോഗിക്കാനുമാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.