ചക്കുളത്തുകാവ് പൊങ്കാല; ഡിസംബർ 13ന് പ്രാദേശിക അവധി

ആലപ്പുഴ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് വേദിയൊരുങ്ങുന്ന ചക്കുളത്തുകാവിൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു.

ഡിസംബർ 13ന് ചക്കുളത്ത് കാവ് ക്ഷേത്രവും പരിസരവും കാർത്തിക പൊങ്കാലയുടെ പുണ്യം നുകരും. പൊങ്കാല അർപ്പിക്കാനായി വിവിധ പ്രദേശങ്ങളിൽ ആയിരങ്ങൾ ഇടംപിടിച്ചു തുടങ്ങി. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. എല്ലാ സർക്കാർ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലാ കളക്ടർമാർ അവലോകനയോഗം ചേർന്നു.

കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട് കർണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒട്ടനവധി ഭക്തരാണ് ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാൻ എത്തുന്നത്. ഭക്തജനങ്ങളെ വരവേൽക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !