കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് 2025 മാർച്ച് 14 15 16 തീയതികളിൽ നടക്കുന്ന അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എൻട്രികൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 2025 ജനുവരി 21 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
എൻട്രികൾ സമർപ്പിക്കുന്നതിനുള്ള തീയതി മുൻപ് ഡിസംബർ 30 വരെയായിരുന്നു. എന്നാൽ ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരത്തിനുള്ള നോട്ടിഫിക്കേഷൻ വൈകിയാണെത്തിയത് എന്ന കാരണത്താൽ ചില ഷോർട്ട് ഫിലിം നിർമ്മാതാക്കൾ ചിത്രങ്ങൾ സമർപ്പിക്കുവാൻ അല്പം കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അത് കൂടാതെ സംവിധായകൻ ജി അരവിന്ദന്റെ തൊണ്ണൂറാമത് ജന്മദിനം 2025 ജനുവരി 21 നാണ് എന്നത് കൂടി പരിഗണിച്ച് ഷോർട്ട് ഫിലിം സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടാൻ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമിതി തീരുമാനിക്കുകയായിരുന്നു.
നൂറിൽ പരം ചിത്രങ്ങളാണ് മത്സരത്തിനെത്തിയിട്ടുള്ളത്. മികച്ച സമ്മാനത്തുകയുള്ള ഫെസ്റ്റിവലിൽ ഷോർട്ട് ഫിലിം സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്ക് 7012864173 എന്ന നമ്പറിൽ വാട് സാപ് ചെയ്യാമെന്നും സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.