ഏക്‌നാഥ് ഷിൻഡെയ്ക്ക് പനിയും തൊണ്ടയിൽ അണുബാധയും; അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് കുടുംബ ഡോക്ടർ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്‌നാഥ് ഷിൻഡെയ്ക്ക് രണ്ടു ദിവസമായി പനിയും തൊണ്ടയിൽ അണുബാധയുമാണെന്ന് ഡോക്ടർ. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബ ഡോക്ടർ ആർ.എം. പത്രെ പറഞ്ഞു.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ 4 ഡോക്ടർമാരുടെ സംഘം ഏകനാഥ് ഷിൻഡെയെ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘‘ഷിൻഡെ ഇപ്പോൾ സുഖമായിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിനു പനി, ശരീരവേദന, തൊണ്ടയിലെ അണുബാധ, ജലദോഷം എന്നിവ അനുഭവപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകൾ നൽകി. മൂന്നോ നാലോ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്.’’ – ആർ.എം.പത്രെ പറഞ്ഞു.

മഹായുതി സഖ്യത്തിന്റെയും ശിവസേനയുടെയും അടിയന്തര യോഗങ്ങൾ റദ്ദാക്കിയാണ് വെള്ളിയാഴ്ച മുംബൈയിൽ നിന്ന് ഏക്നാഥ് ഷിൻഡെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് മടങ്ങിയത്. അമിത് ഷായുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷമായിരുന്നു ഇത്. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചപ്പോൾ ഏക്നാഥ് ഷിൻഡെ ചർച്ചകൾക്കു നിൽക്കാതെ ഗ്രാമത്തിലേക്ക് മടങ്ങിയത് മഹായുതി കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !