ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം.എൽ.എയും പാർട്ടിയുടെ തമിഴ്നാട് മുൻ പ്രസിഡന്റുമായിരുന്ന ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയിലായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ നവംബർ 11-നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് മണപ്പാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനുള്ള ചികിത്സ നടന്നുവരവേ ആരോഗ്യനില വഷളാവുകയും വെൻരിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. ആരോഗ്യനില മെച്ചപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഇളങ്കോവൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ആശുപത്രിയിലെത്തി ഇളങ്കോവൻ്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ചികിത്സ പുരോഗമിക്കവേയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്.
മകൻ തിരുമഗൻ എവേരയുടെ മരണത്തെത്തുടർന്ന് 2023-ലെ ഉപതെരഞ്ഞെടുപ്പിൽ ഇളങ്കോവൻ മത്സരിക്കുകയും 66,575 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന നേതാവാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.