പാർലമെന്റില്‍ അവതരിപ്പിച്ച പുതിയ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം: എടുത്തുചാടി അവതരിപ്പിച്ച ബില്ലെന്ന് ശശി തരൂര്‍,

ഡല്‍ഹി: പാർലമെന്റില്‍ അവതരിപ്പിച്ച ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർത്ത് പ്രതിപക്ഷം. വയനാട് ദുരന്തം ഉയർത്തിക്കൊണ്ടാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തത്.

ബില്ലിനെ എതിർത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത്നിന്ന് ആദ്യം സംസാരിച്ചത് ശശി തരൂർ എം.പിയാണ്. വിദഗ്ധ പഠനം പോലും നടത്താതെ സർക്കാർ എടുത്തുചാടി അവതരിപ്പിച്ച ബില്ലാണിത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർക്കുകയണെന്നും ശശി തരൂർ വ്യക്തമാക്കി. 

വയനാട് ഉരുള്‍ ദുരന്തത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന് ഇടക്കാല സഹായം പ്രഖ്യാപിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. എൻ.ഡി.ആർ.എഫ് സഹായവിതരണത്തില്‍ കേന്ദ്രസർക്കാർ വേർതിരിവ് കാണിക്കുകയാണ്.വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. 

അതില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പടക്കം വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യമുണ്ട്. ഒരു പ്രദേശം തന്നെ ഇല്ലാതായി. മരിച്ചവരും കാണാതായവരുമായി 480ലധികം ആളുകളുണ്ട്. 

വയനാട്ടുകാരുടെ ദുരന്തത്തില്‍ ഫലപ്രദമായ ഇടപെടാൻ പുതിയ ബില്ല് കൊണ്ട് സാധിക്കില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി. അതിനാല്‍ ഈ ബില്ല് തിരികെ വെക്കുന്നതാവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. മുണ്ടക്കൈ, ചൂരല്‍ മല ദുരന്തങ്ങള്‍ ഇനി രാജ്യത്ത് ആവർത്തിക്കരുത്. വയനാടിന് സഹായം നല്‍കാൻ എന്തിനാണ് മടിക്കുന്നതെന്നും ശശി തരൂർ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !