ആശങ്കകൾക്കൊടുവിൽ ആശ്വാസം: ജയില്‍ മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു,

പനാമ: ജയില്‍ മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്.

മത്സ്യബന്ധന ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ ശിക്ഷ വിധിക്കപ്പെട്ട് ഇവർ ജയിലിലായിരുന്നു. 

അടുത്തിടെ ഇവരുടെ ശിക്ഷ മൂന്നു മാസമായി ഇളവ് വരുത്തുകയും മോചിപ്പിക്കപ്പെടുകയും ചെയ്തു. ഇന്ത്യ ഗവണ്‍മെന്റിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയർ ഫണ്ടില്‍നിന്ന് ഇവർക്കാവശ്യമായ നിയമസഹായത്തിനും യാത്രക്കും സൗകര്യമൊരുക്കി.

ഇവരുടെ മോചനവും നാട്ടിലേക്കുള്ള യാത്രയും വേഗത്തില്‍ സാധ്യമാക്കാൻ എല്ലാവിധത്തിലും സഹകരിച്ച ബഹ്‌റൈൻ അധികാരികള്‍ക്ക് നന്ദി പറയുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !