ദില്ലി: അദാനി,സംഭല്‍, മണിപ്പൂർ വിഷയങ്ങളില്‍ പാർലമെന്റില്‍ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് ലോക് സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കും
.ബഹളം കാരണം, സമ്മേളനം തുടങ്ങിയ ശേഷം ഇതുവരെ ചോദ്യോത്തര വേളയടക്കം നടപടികളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.സമ്മേളനത്തോട് സഹകരിക്കാന്‍ ലോക് സഭ രാജ്യസഭ അധ്യക്ഷന്മാര് അഭ്യര്‍ത്ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറല്ല.ഇതിനിടെ, പാര്‍ലമെന്റ് സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി എംപി മാഡില ഗുരുമൂര്‍ത്തി രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിക്ക് കത്ത് നല്കി. വൈഎസ്ആര്‍സിപി എംപിയാണ് മാഡില ഗുരുമൂര്‍ത്തി.
രാജ്യത്തിന്റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തെക്കേയിന്ത്യയില്‍ സമ്മേളനം നടത്തുന്നത് സഹായിക്കുമെന്നും ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശം എന്നും എംപി കത്തില്‍ പറയുന്നത്. ആവശ്യത്തെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ്സ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.