ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്.
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. ഡിസംബര്‍ 1 ഞായറാഴ്ച കടന്നുപോയി.അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബര്‍ മാസത്തില്‍ മൊത്തം 17 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ഡിസംബര്‍ 1: ഞായറാഴ്ച
ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)
ഡിസംബര്‍ 8: ഞായറാഴ്ച
ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)
ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച
ഡിസംബര്‍ 15: ഞായറാഴ്ച
ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)
ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )
ഡിസംബര്‍ 22: ഞായറാഴ്ച
ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)
ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)
ഡിസംബര്‍ 27: നാഗാലാന്‍ഡില്‍ അവധി ( ക്രിസ്മസ് ആഘോഷം)
ഡിസംബര്‍ 28: നാലാം ശനിയാഴ്ച
ഡിസംബര്‍ 29: ഞായറാഴ്ച
ഡിസംബര്‍ 30: മേഘാലയയില്‍ അവധി (U Kiang Nangbah )
ഡിസംബര്‍ 31: മിസോറാമിലും സിക്കിമിലും അവധി ( New Year’s Eve/Lossong/Namsoong
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.