ന്യൂഡല്‍ഹി: സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മണിപ്പൂരില്‍ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍.
മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ പുതിയ ഗവര്‍ണര്‍. ലക്ഷ്മണ് പ്രസാദ് ആചാര്യയെ മാറ്റിയാണ് അജയ് കുമാര്‍ ഭല്ലയെ പുതിയ ഗവര്‍ണറായി നിയമിച്ചത്റിട്ടയേര്ഡ് ഐഎഎസ് ഓഫീസറായ അജയ് കുമാര്‍ ഭല്ല പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. 1984 ബാച്ച് അസം-മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. 2019 മുതല്‍ 2024 വരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അജയ് കുമാര്‍ ഭല്ല വിരമിച്ചത്
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കൂടിയായ അജയ് കുമാര്‍ ഭല്ലയെ ഗവര്‍ണറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കരസേനാമേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി കെ സിങ്ങിനെ മിസോറം ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.