വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: പാർട്ടികൾ തരംതാണ രാഷ്‌ട്രീയ മുതലെടുപ്പ് നിര്‍ത്തണമെന്ന് ജോര്‍ജ് കുര്യന്‍,

 ദല്‍ഹി: വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

വയനാടിന് ആവശ്യമായ കേന്ദ്രസഹായം അധികം വൈകാതെ ലഭിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.

വയനാടിന്റെ പേരിലുള്ള തരംതാണ രാഷ്‌ട്രീയ മുതലെടുപ്പ് ഇടതു-വലതു മുന്നണികള്‍ നിര്‍ത്തണമെന്ന് ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു. വയനാടിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്തിട്ടുണ്ട്, അതിനിയും തുടരും. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രിയെ വിളിച്ചാണ് കാര്യങ്ങള്‍ അറിയിച്ചത്. 

അല്ലാതെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ച്‌ സഹായം ആവശ്യപ്പെടുകയായിരുന്നില്ല. പാലം അടക്കം ഒലിച്ചുപോയ ചൂരല്‍മലയിലേക്ക് താന്‍ അല്ലാതെ ഒരു നേതാവും എത്തിയിരുന്നില്ല. സൈന്യം ബെയ്ലി പാലം പൂര്‍ത്തിയാക്കിയശേഷമാണ് പല നേതാക്കളും അങ്ങോട്ട് വന്നത്.

 ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതാക്കളാണെങ്കില്‍ ദുരന്തമുഖത്ത് എത്തുകയാണ് വേണ്ടത്. എയര്‍ഫോഴ്സ് പണം ആവശ്യപ്പെട്ടെന്ന് പ്രചരിപ്പിച്ച്‌ രാജ്യത്തെ സൈന്യത്തെ അവഹേളിക്കാനാണ് ഇടതു – വലതു മുന്നണികള്‍ ശ്രമിച്ചത്. അതിന് മാപ്പു പറയണമെന്ന് ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു.

നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഎം പിബി അംഗം എ. വിജയരാഘവന്‍ നടത്തിയ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലത് മുന്നണിയെയും പിന്തുണയ്‌ക്കുന്ന നിലപാടാണ് കേരളത്തിലെ തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകള്‍ സ്വീകരിക്കുന്നത്.

 ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണോയെന്ന് സംശയമുണ്ട്. തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കുന്ന ഇടതു-വലതു മുന്നണികളുടെ നിലപാടുകളെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ ബിജെപി തുറന്നു കാട്ടും.

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി നിലകൊള്ളും. അവിടുത്തെ ജനങ്ങളെ വഞ്ചിക്കരുത്. 2022 ഡിസംബറില്‍ ഇപ്പോഴത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി തന്നെ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഒരേ കാര്യത്തിന് രണ്ട് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ വീണ്ടും മറ്റൊരു കമ്മിഷനെ വെക്കുന്നു. മറുകക്ഷിക്ക് നിയമപരമായി ബലം നല്‍കുന്ന നീക്കമാണോ ഇതെന്ന് സംശയിക്കുന്നു. മുനമ്ബത്തെ ജനങ്ങളെ പിന്തുണച്ച്‌ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുമോ എന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !