ഡല്‍ഹി : അദാനിയുടേ പേരില്‍ നിരന്തരം ബഹളം വച്ച് പാര്‍ലമെൻ്റ് സമ്മേളനം മുടക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ഇന്‍ഡി മുന്നണിയിലെ മറ്റ് കക്ഷികള്‍ രംഗത്ത്.
പ്രതിഷേധത്തിന് മറ്റ് ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ഇതര കക്ഷികളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധിക്ക് അദാനിയോടുള്ള വൈര്യം പ്രകടിപ്പിക്കാനുള്ള വേദിയല്ല പാര്‍ലമെന്റ് എന്നും മറ്റു കക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.ഏതു വിഷയം ഉന്നയിച്ചാലും ഒടുവില്‍ അത് അദാനിയിലെത്തിക്കുകയും സമ്മേളനം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് ഇതര കക്ഷികള്‍ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു എന്ന് അനുകൂല പത്രങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി.
രാഹുല്‍ ഗാന്ധിയുടെ കടുംപിടുത്തം തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്‍ഡി സഖ്യത്തിൻ്റെ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും പ്രേരിപ്പിച്ചു.സിപിഐയും സിപിഎമ്മും ഇക്കാര്യത്തില്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
സഖ്യത്തില്‍ ഒത്തൊരുമയും പരസ്പര ബഹുമാനവും ഇല്ലെന്നാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ച് അറിയിച്ചത്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുടെ ഫലം കോണ്‍ഗ്രസിനുള്ള പാഠമാണെന്നുംമറ്റു കക്ഷികളുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.
ഇലക്ഷന് മാനേജ്മെൻ്റിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. ഇതിന്റെ പരിണിതഫലമാണ് ഇന്ത്യാ സഖ്യത്തിന്റെ പരാജയമെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.