സുപ്രീംകോടതിയില്‍ ജോലി ചെയ്യാം; 107 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വിധം ഇതാ,

ഡൽഹി: സുപ്രീം കോടതി റിക്രൂട്ട്‌മെൻ്റ് 2024: സുപ്രീം കോടതിയില്‍ കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്) (ഗ്രൂപ്പ്-എ ഗസറ്റഡ് പോസ്റ്റ്), സീനിയർ പേഴ്‌സണല്‍ അസിസ്റ്റൻ്റ്, പേഴ്‌സണല്‍ അസിസ്റ്റൻ്റ് (ഗ്രൂപ്പ് 'ബി', നോണ്‍-ഗസറ്റഡ് പോസ്റ്റ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 31 ആണ്. അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡം പോസ്റ്റിന് അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. 

ആകെ 107 ഒഴിവുകളാണുള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

ഒഴിവുകള്‍ ഇങ്ങനെ..

കോർട്ട് മാസ്റ്റർ (Court Master) - 31 ഒഴിവുകള്‍, ശമ്ബളം 67700 (Basic Pay) യോഗ്യത- നിയമബിരുദം, പ്രായപരിധി - 30-45

പേഴ്‌സണല്‍ അസിസ്റ്റൻ്റ് (Personal Assistant ) - 43 ഒഴിവുകള്‍, 44900, യോഗ്യത - ബിരുദം, പ്രായപരിധി 18-30

സീനിയർ പേഴ്‌സണല്‍ അസിസ്റ്റൻ്റ് (Senior Personal Assistant)- 33 ഒഴിവുകള്‍, 47600, യോഗ്യത - ബിരുദം, പ്രായപരിധി - 18-30 

sci.gov.in എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ പരിശോധിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം വായിക്കാൻ https://freeebook.jagranjosh.com/free-pdf-page?file=supreme-court-of-india-recruitment-2024.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !