ഡൽഹി: സുപ്രീം കോടതി റിക്രൂട്ട്‌മെൻ്റ് 2024: സുപ്രീം കോടതിയില്‍ കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്) (ഗ്രൂപ്പ്-എ ഗസറ്റഡ് പോസ്റ്റ്), സീനിയർ പേഴ്‌സണല്‍ അസിസ്റ്റൻ്റ്, പേഴ്‌സണല്‍ അസിസ്റ്റൻ്റ് (ഗ്രൂപ്പ് 'ബി', നോണ്‍-ഗസറ്റഡ് പോസ്റ്റ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 31 ആണ്. അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡം പോസ്റ്റിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു.ആകെ 107 ഒഴിവുകളാണുള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.
ഒഴിവുകള്‍ ഇങ്ങനെ..
കോർട്ട് മാസ്റ്റർ (Court Master) - 31 ഒഴിവുകള്‍, ശമ്ബളം 67700 (Basic Pay) യോഗ്യത- നിയമബിരുദം, പ്രായപരിധി - 30-45
പേഴ്‌സണല്‍ അസിസ്റ്റൻ്റ് (Personal Assistant ) - 43 ഒഴിവുകള്‍, 44900, യോഗ്യത - ബിരുദം, പ്രായപരിധി 18-30
സീനിയർ പേഴ്‌സണല്‍ അസിസ്റ്റൻ്റ് (Senior Personal Assistant)- 33 ഒഴിവുകള്‍, 47600, യോഗ്യത - ബിരുദം, പ്രായപരിധി - 18-30
sci.gov.in എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ പരിശോധിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം വായിക്കാൻ https://freeebook.jagranjosh.com/free-pdf-page?file=supreme-court-of-india-recruitment-2024.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.