ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ട് എന്നാരോപിച്ചു കൊണ്ട് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനോട് കോടതി നിലപാട് ചോദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം എന്നാണ് സുബ്രമണ്യൻ സ്വാമി ഹർജ്ജി നല്‍കിയിരിക്കുന്നത്.ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച്, വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നിർദ്ദേശങ്ങള്‍ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനോട് വാക്കാല്‍ ആവശ്യപ്പെടുകയാണുണ്ടായത്
രാഹുല്‍ ഗാന്ധി ഇംഗ്ലണ്ടില്‍ ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായി ഒരു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അതില്‍ തനിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആ രേഖയാണ് അദ്ദേഹം ഹാജരാക്കിയിരിക്കുന്നത്.
ഈ രേഖയുടെ കാര്യത്തില്‍ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ബ്രിട്ടീഷ് പൗരത്വം ഉണ്ട് എന്ന് ഒരാള്‍ സ്വയം പറയുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗരത്വം സ്വാഭാവികമായും റദ്ദാകും എന്ന നിലപാടാണ് സുബ്രഹ്മണ്യൻ സ്വാമി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇരട്ട പൗരത്വം ഒരാള്‍ക്ക് വഹിക്കാൻ കഴിയില്ല. അപ്പോള്‍ ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കില്‍ ഇന്ത്യൻ പൗരത്വം ഉണ്ടാകില്ല എന്നുള്ള നിലപാടാണ് സുബ്രഹ്മണ്യൻ സ്വാമി സ്വീകരിച്ചത്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ ഈ കാര്യത്തിലുള്ള നിലപാട് അറിയാൻ വേണ്ടി നോട്ടീസ് അയക്കുകയാണ് കോടതി ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.