എമർജൻസി നമ്പറുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം വിളിക്കാനുള്ളതാണ്. ഒരു കാര്യവുമില്ലാതെ തുടരെ തുടരെ എമർജൻസി നമ്പറിലേക്ക് വിളിച്ചാല്‍ അറസ്റ്റിലായി എന്ന് വരും അല്ലേ?
അതുപോലെ ഒരു സംഭവം ന്യൂജേഴ്സിയിലുണ്ടായിരിക്കയാണ്. തുടരെ 911 -ലേക്ക് വിളിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂജേഴ്‌സിയിലെ ഈസ്റ്റ് വിൻഡ്‌സറില്‍ നിന്നുള്ള 24 -കാരനാണ് 17 തവണ എമർജൻസി നമ്പറിലേക്ക് വിളിച്ചത്. ഡിസംബർ 23 -നാണ് ആദം വോണ്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ വിളിച്ച് അടുത്തുള്ള ഹൈറ്റ്‌സ്‌ടൗണിലെ ഒരു കടയില്‍ പോകാനും തിരികെ വരാനും വാഹനം വിട്ടുതരണം എന്ന് ആവശ്യപ്പെടുകയായിരുന്നത്രെ ഇയാള്‍.
വിൻഡ്‌സറിലെ ഒരു ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ആദ്യം ഇയാള്‍ വിളിച്ചപ്പോള്‍ പൊലീസ് അവിടെയെത്തി ഇയാളെ കാണുകയും അടിയന്തിരാവശ്യങ്ങള്‍ക്ക് മാത്രമേ 911 -ലേക്ക് വിളിക്കാവൂ എന്നും, എന്തൊക്കെ ആവശ്യത്തിന് വിളിക്കാം എന്നുമൊക്കെ ഇയാളോട് കൃത്യമായി സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പൊലീസ് പോയിക്കഴിഞ്ഞ ശേഷം ഇയാള്‍ വീണ്ടും പലതവണ 911 -ലേക്ക് വിളിച്ച് തന്റെ ആവശ്യം ആവർത്തിക്കുകയായിരുന്നത്രെ. ഇങ്ങനെ 17 തവണയാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
അമേരിക്കയിലെ യൂണിവേഴ്സല്‍ എമർജൻസി നമ്പറാണ് 911. എമർജൻസി സഹായങ്ങള്‍ക്കാണ് ഈ നമ്പറില്‍ വിളിക്കാൻ സാധിക്കുക. യുവാവിന്റെ അറസ്റ്റ് ഈ സംവിധാനം ദുരുപയോഗം ചെയ്തതിനാണ്.
ഇയാളുടെ അറസ്റ്റോടെ 911 -ന്റെ പ്രാധാന്യത്തെ കുറിച്ച് ഇവിടെ ചർച്ചകള്‍ ഉയർന്നിരിക്കുകയാണത്രെ. നേരത്തെയും പല സ്ഥലങ്ങളിലും ഇതുപോലെ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ 911 -ലേക്ക് വിളിച്ചതിന് പലർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.