മരണത്തിന്റെ ആദ്യ നിമിഷങ്ങള്‍ എങ്ങനെ?: മരണശേഷം 'ആത്മാവിന്' എന്താണ് സംഭവിക്കുന്നത്:? സ്വര്‍ഗമോ? നരകമോ? രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിയുന്നു

നിങ്ങള്‍ മരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?മനുഷ്യവംശം ഉണ്ടായ കാലം മുതല്‍ക്കേ ഉയരുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം തേടിപോയ ആളുകള്‍ പലതരത്തിലുളള ഉത്തരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മരണം സംഭവിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഒന്നുകില്‍ സ്വർഗത്തിലേക്കോ നരഗത്തിലേക്കോ പോകുമെന്ന് നമ്മുടെ മുതുമുത്തശിമാർ പറഞ്ഞുതന്നിട്ടുണ്ട്. ഇപ്പോഴിതാ മരണശേഷം ഒരാളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. അമേരിക്കൻ റാഞ്ചറായ ക്രിസ് ലങ്കനാണ് ഇതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ പറഞ്ഞിരിക്കുന്നത്.

ലോകത്തില്‍ അപാരബുദ്ധിശക്തിയുണ്ടായിരുന്ന ശാസ്ത്രഞ്ജരായ ആല്‍ബെർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഇന്റലിജെൻസ് കോഷിയന്റ് (ഐക്യൂ) ഉളള വ്യക്തിയാണ് ക്രിസ് ലങ്കൻ.
ഒരു അഭിമുഖത്തിനിടയില്‍ അവതാരകൻ മരണത്തെക്കുറിച്ച്‌ അദ്ദേഹത്തോട് ചോദ്യം ചോദിച്ചപ്പോഴായിരുന്നു മറുപടി. മരണം ഒരു അവസാനമല്ലെന്നും അടുത്ത ഘട്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ആരാണ് ക്രിസ് ലങ്കൻ

ക്രിസ്റ്റഫർ മൈക്കല്‍ ലങ്കൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. ഐക്യൂ ടെസ്റ്റില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയർന്ന സ്‌കോർ നേടി പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. ഗിന്നസ് ലോക റെക്കോർഡിലും അദ്ദേഹം ഇടംപിടിച്ചു.

 എറിക് ഹാർട്ട് എന്ന അപരനാമത്തിലും ക്രിസ് ലങ്കൻ അറിയപ്പെടുന്നുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ അപാരബുദ്ധി ലക്ഷണങ്ങള്‍ അദ്ദേഹം കാണിച്ചിട്ടുണ്ട്.ഗണിതം, ഭൗതികശാസ്ത്രം, തത്വചിന്ത തുടങ്ങിയവയും ലാറ്റിൻ, ഗ്രീക്ക്, എന്നീ ഭാഷകളിലും പ്രാവീണ്യം നേടി.

 ഇതിനിടയില്‍ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ വേണ്ടി അദ്ദേഹം പ്രത്യേക പുസ്തകവും രചിച്ചു. 'കോഗ്നിറ്റീവ് തിയററ്റിക് മോഡല്‍ ഒഫ് യൂണിവേഴ്സ്, എ ന്യൂ കൈൻഡ് ഒഫ് റിയാലിറ്റി തിയറി' എന്നാണ് പുസ്തകത്തിന്റെ പേര്.

മരണശേഷം സംഭവിക്കുന്നത്

മരണശേഷം മനുഷ്യരില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഗവേഷക സംഘം ചില കണ്ടെത്തലുകള്‍ നടത്തുകയുണ്ടായി. 

ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാലും കുറച്ചധികം സമയം തലച്ചോർ ഉണർന്നിരിക്കും. അപ്പോള്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. ഹൃദയാഘാതം സംഭവിച്ച്‌ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിലരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

ഹൃദയം നിലച്ചെങ്കിലും തലച്ചോർ പ്രവർത്തനക്ഷമം ആയിരുന്നു. ഡോക്ടറും നഴ്‌സുമെല്ലാം പരിചരിച്ചത് ഇവർക്ക് ഓർത്തെടുക്കാനായി.അവിടെ നടന്ന സംഭാഷണവും അവർ പങ്കുവെച്ചു. ഇതെല്ലാം കേട്ട് ഡോക്ടർമാർ വരെ അമ്പരന്നു. ഇതിലൂടെ വിദഗ്ദർ ഒരു കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. 

മരിച്ചാലും കുറേ സമയത്തേക്ക് നാം എല്ലാം അറിയും. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചാലും കുറച്ച്‌ നേരത്തേക്ക് കൂടി തലച്ചോറിന് പ്രവർത്തിക്കാനാവശ്യമായ ഓക്‌സിജൻ ലഭിക്കും. ഇത് പൂർണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോർ മരിക്കുക. 

അതുവരെ നമുക്ക് കാര്യങ്ങള്‍ മനസിലാക്കാൻ സാധിക്കുമെന്നാണ് ഗവേഷകസംഘം വെളിപ്പെടുത്തുന്നത്. എന്നാല്‍ അത്തരത്തിലുളളവയ്ക്ക് പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കും. ഒടുവില്‍ മരണം സംഭവിക്കുന്നു.

ഗരുഡപുരാണത്തില്‍ പറയുന്നത്

മഹാവിഷ്ണു ഗരുഡന് ഉപദേശിച്ച്‌ കൊടുത്ത ലഘുഗ്രന്ഥങ്ങളില്‍ ഒന്നാണ് ഗരുഡ പുരാണം. ഇതില്‍ ആത്മാവിന്റെ മരണാനന്തര ജീവിതത്തെക്കുറിച്ചും, മരണശേഷം എന്താണ് ഓരോ ആത്മാവിനും സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. 

ഒരു വ്യക്തിയില്‍ മരണം സംഭവിക്കുന്ന നിമിഷങ്ങളില്‍ ധാരാള ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ മാറ്റങ്ങള്‍ മരണം സംഭവിക്കുന്ന വ്യക്തിയോട് അടുത്ത് നില്‍ക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കാതെ വരും.

മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളില്‍ ആത്മാവ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ശരീരം ഉപേക്ഷിക്കുന്നു. ഈ സമയം കൊണ്ട് നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. ഇതിലൂടെ ഓരോ അവയവത്തിന്റെയും ചലനശേഷി നഷ്ടപ്പെടുന്നു. ഇതോടെ കണ്ണീർ പുറത്തേക്ക് വരുന്നു.

ഇതിനെയാണ് മരണത്തിന്റെ ആദ്യ നിമിഷങ്ങള്‍ എന്ന് ഗരുഡപുരാണത്തില്‍ നിർവ്വചിച്ചിരിക്കുന്നത്. അതേസമയം, ജീവിതത്തില്‍ പാപം ചെയ്തവർക്ക് അവസാന നിമിഷങ്ങള്‍ നേർവിപരീതമായിരിക്കും എന്നും ഗരുഡപുരാണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !