കൊച്ചി: രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമടക്കം ഫോണ്‍ ചോർത്തിയെന്ന വെളിപ്പെടുത്തലില്‍ പി.വി. അൻവർ എം.എല്‍.എക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ഹരജിയില്‍ ഹൈകോടതി കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ക്ക് നോട്ടീസ് അയച്ചു.
സി.ബി.ഐ, ഡി.ആർ.ഐ, മലപ്പുറം സൈബർ പൊലീസ് എന്നീ ഏജൻസികളുടെയും വിശദീകരണം തേടി. പ്ലാന്‍ററും ബിസിനസുകാരനുമായ കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രന്‍റെ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഇടപെടല്‍.ഫോണ്‍ ചോർത്തിയെന്ന് അൻവർ പരസ്യമായി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയുടെ ലംഘനമാണിത്.
രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെ ഫോണ്‍ ചോർത്തല്‍: പി.വി. അൻവറിനെതിരായ ഹരജിയില്‍ കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ക്ക് നോട്ടീസ്ഈ സാഹചര്യത്തില്‍ അൻവർ തന്‍റെ ഫോണും ചോർത്തിയെന്ന സംശയവും ഹരജിക്കാരൻ ഉന്നയിക്കുന്നു. വിഷയം ജനുവരി 16ന് കോടതി വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.