പന്തളം; മകരവിളക്ക് ഉത്സവത്തിന് ശബരിമലയില്‍ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുളള ഘോഷയാത്രയില്‍ പന്തളം ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള്‍ രാജരാജവർമ്മ രാജപ്രതിനിധിയായി അനുഗമിക്കും.
വലിയ തമ്പുരാൻ തിരുവോണം നാള്‍ രാമവർമ്മ രാജയുടെ പ്രതിനിധിയായിട്ടാണ് തൃക്കേട്ട നാള്‍ രാജരാജവർമ്മ രാജ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുക.പന്തളം ഊട്ടുപുര കൊട്ടാരത്തില്‍ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശൂർ പുത്തൻചിറ താന്നിയില്‍ മതിയത്ത് ഇല്ലത്തെ പരേതനായ ബ്രഹ്‌മശ്രീ രാമൻ നമ്പൂതിരിയുടേയും മകനാണ് തൃക്കേട്ട നാള്‍ രാജരാജവർമ്മ രാജ. വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വർമ്മ ഭാര്യയും രമ്യ. ആർ. വർമ്മ, സുജിത്. ആർ വർമ്മ എന്നിവർ മക്കളും അഭിലാഷ്. ജി. രാജ മരുമകനുമാണ്.
പന്തളം കൊട്ടാര നിർവ്വാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മ സഹോദരനും, സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമംഗല തമ്പുരാട്ടി എന്നിവർ സഹോദരിമാരുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.