ശ്രീനഗർ : നുഴഞ്ഞു കയറി കശ്മീരില്‍ സ്ഥിരതാമസമാക്കിയ റോഹിംഗ്യകള്‍ക്ക് തക്ക തിരിച്ചടിയുമായി ജമ്മു ജില്ലാ ഭരണകൂടം .
409 ഓളം റോഹിംഗ്യകള്‍ താമസിക്കുന്ന ജില്ലയിലെ 14 ഇടങ്ങളില്‍ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു. ഈ 14 ഇടങ്ങളിലും താമസിക്കുന്ന റോഹിംഗ്യകളാണെന്ന് അധികൃതർ പറയുന്നു.ചന്നിരാമ, സഞ്ജോവാൻ, നർവാള്‍ ബാല തുടങ്ങിയ പ്രദേശങ്ങളില്‍ അനധികൃതമായി താമസിക്കുന്നവരാണ് ഈ റോഹിംഗ്യകള്‍.അതേ സമയം, ഇവരെ ഉടൻ തന്നെ ഇവിടെ നിന്ന് പുറത്താക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ഈ ഭൂമികളുടെ ഉടമകളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്ന വാടകക്കാരുടെ
ഐഡൻ്റിറ്റി പരിശോധിക്കുന്ന നടപടി ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.പലപ്പോഴും താഴ്വരയില് ഇവർ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.