ക്രിസ്മസ് ദിനത്തില്‍ ദുഃഖവാർത്തയുമായി നടി തൃഷ കൃഷ്ണ. തന്റെ വളർത്തു നായ സോറോ വിടപറഞ്ഞ വിവരമാണ് താരം പങ്കുവച്ചത്.
തന്റെ മകനെയാണ് നഷ്ടപ്പെട്ടത് എന്നാണ് തൃഷ കുറിച്ചത്. നികത്താനാകാത്ത നഷ്ടമാണ് തനിക്കും കുടുംബത്തിനുമുണ്ടായത്. സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.എന്റെ മകൻ സോറോ ഈ ക്രിസ്മസ് പുലരിയില്‍ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർഥശൂന്യമായിരിക്കും എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്നും ഇടവേള എടുക്കുന്നു.' തൃഷ കുറിച്ചു.
സോറോയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. കൂട്ടത്തില്‍ സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവുമുണ്ട്. നിരവധി പേരാണ് തൃഷയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്. ഏറ്റവും കഠിനമായ വേദനയാണ് ഇത്.
സമയമെടുത്ത് സമാധാനം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കഥകളിലൂടെ അവന് എന്നും ജീവനോടെ നിലനില്ക്കും. നമ്മുടെ മക്കള്‍ സ്വര്‍ഗത്തില്‍ പരസ്പരം കൂട്ടുകൂടുന്നുമെന്ന് പ്രതീക്ഷിക്കാം. -
എന്നാണ് കല്യാണി പ്രിയദര്ശന് കമന്റ് ചെയ്തത്. പൂർണിമ ഇന്ദ്രജിത്ത്, ഹൻസിക തുടങ്ങിയ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.