ബംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലില്‍ യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഫാറൂഖ് മോട്ടിയയുടെ മകൻ ഫഹദ് മോട്ടിയാണ്(35) മരിച്ചത്.
രാത്രി ഒമ്പതോടെ ഗുഡ് ലക്ക് റോഡില്‍ അബു ഉബൈദ മസ്ജിദിന് സമീപം താമസിക്കുന്ന മാതൃസഹോദര ഭാര്യയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു സിവില്‍ എഞ്ചിനിയറായ ഫഹദ്.പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഇറക്കത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ നേരിയ പാടുകള്‍ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഫഹദ് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. ഭട്കല്‍ റൂറല്‍ പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് മേഖലയില്‍ തടിച്ചുകൂടിയ നാട്ടുകാരെ ഡിവൈ.എസ്.പി മഹേഷ് അറിയിച്ചു.
മണിപ്പാല്‍ കെ.എം.സി ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണമെന്ന് റൂറല്‍ പൊലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ഗോപാല്‍, സിറ്റി പൊലീസ് എസ്.ഐ നവീൻ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.