കോംഗോ: അപൂർവ്വ രോഗത്തിന്റെ പിടിയിലമർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇൻഫ്ളുവൻസയോട് സാമ്യമുള്ള ഈ രോഗം വലിയ തോതില്‍ അണുബാധയുള്ളതും മരണനിരക്ക് വർധിപ്പിക്കുന്നതുമായതുകൊണ്ട് ആളുകള്‍ ഭീതിയാലണെന്നാണ് വിവരം.
ഈ കഴിഞ്ഞ ഒക്ടോബർ മുതല്‍ രാജ്യത്ത് 406 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്.143 പേരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നതാണ് ആശങ്ക ഉയർത്തുന്ന കാര്യം. താരതമ്യേന രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലും പ്രായമായവരിലുംരോഗബാധ വർദ്ധിക്കുന്നത് മരണസംഖ്യ ഇനിയും ഉയർത്തിയേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നത്. പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, ശ്വാസതടസം, വിളർച്ച ഇങ്ങനെയാണ് അസുഖബാധിതരില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍.
മുൻ വർഷങ്ങില്‍ പടർന്നുപിടിച്ച് പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും നിരവധി പേരുടെ ജീവിതം തകർക്കുകയും ചെയ്ത കോവിഡ് മഹാമാരിയേക്കാള്‍ 20 മടങ്ങ് മാരകമാണ് ഈ ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നത്.
76ാമത് ആഗോള ആരോഗ്യസഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഈ കാര്യം വ്യക്തമാക്കിയിരുന്നത്.
കോംഗോയില്‍ പടരുന്ന അജ്ഞാതരോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച ലോകാരോഗ്യസംഘടന ഒരു വിദഗ്ധ സംഘത്തെ കോംഗോയിലേക്ക് അയച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യ സംഘടന നിലവില്‍ ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത്
ലക്ഷണങ്ങള്‍ പ്രകാരം ഇത് ഡിസീസ് എക്‌സ് ആവാനാണ് സാധ്യത കൂടുതലെന്നും വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.