പെരlരുവണ്ണാമലൈ: കാർത്തിക ദീപ മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂളുകള്‍ക്ക് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ 156 സ്‌കൂളുകള്‍ക്കാണ് നാളെ (ഡിസംബർ 8) മുതല്‍ 16 വരെ അവധി പ്രഖ്യാപിച്ചത്
തിരുവണ്ണാമലൈ ജില്ലയിലെ അണ്ണാമലയാർ ക്ഷേത്രത്തില്‍ കാർത്തികമാസം 13-നാണ് തൃക്കാർത്തിക ദീപോത്സവം. എല്ലാ വർഷവും ക്ഷേത്രത്തില്‍ പുലർച്ചെ നാലിന് ഭരണി ദീപവും വൈകീട്ട് ആറിന് 2668 അടി ഉയരത്തില്‍ കാർത്തിക മഹാദീപവും തെളിക്കും.
മഹാദീപം ദർശിക്കാൻ ഈ വർഷം 40 ലക്ഷം ഭക്തർ തിരുവണ്ണാമലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർത്തിക ദീപ മഹോത്സവത്തോടനുബന്ധിച്ച് തിരുവണ്ണാമലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നത് പുരോഗമിക്കുന്നു.
തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി 16,000 പോലീസുകാരാണ് തിരുവണ്ണാമലൈ ദീപാരാധനയ്‌ക്ക് സുരക്ഷയൊരുക്കുന്നത്. തിരുവണ്ണാമലൈ കോർപ്പറേഷനിലെയും പരിസര പ്രദേശങ്ങളിലെയും 156 സ്‌കൂളുകളില്‍ അവർക്ക് താമസ സൗകര്യം ഒരുക്കും.
പോലീസ് ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആ സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ ഡിസംബർ 16 വരെ 9 ദിവസത്തേക്ക് തിരുവണ്ണാമലൈ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.