ശബരിമലയില്‍ ഡോളി സര്‍വീസ് പ്രീപെയ്ഡാക്കാൻ ദേവസ്വം; പണി മുടക്കി തൊഴിലാളികള്‍

ശബരിമല: ഡോളി സർവീസ് പ്രീപെയ്ഡ് ആക്കാനുള്ള ദേവസ്വം ബോർഡിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ തൊഴിലാളികള്‍ പണിമുടക്കുന്നു.

പമ്പയിലാണ് സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കാതെ ദേവസ്വം ബോർഡ് ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് തൊഴിലാളികള്‍ പറയുന്നു. പണി മുടക്കുന്ന തൊഴിലാളികളുമായി വീണ്ടും ചർച്ച നടത്താമെന്ന നിലപാടിലാണ് ദേവസ്വം.

പമ്പ, നീലിമല, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളില്‍ പ്രീപെയ്ഡ് സംവിധാനം ഒരുക്കാനാണ് ദേവസ്വത്തിന്‍റെ നീക്കം. ഇവിടെ നേരിട്ടോ ഓണ്‍ലൈനായോ പണം അടയ്ക്കുന്നവർക്ക് സർവീസ് ലഭ്യമാകും.

80 കിലോ വരെ 4000 രൂപ, 100 കിലോ ഭാരത്തിന് 5000 രൂപ, 100 കിലോയ്ക്ക് മേലെ ഭാരത്തിന് 6000 രൂപ എന്നിങ്ങനെ നിരക്കേർപ്പെടുത്താനാണ് ആലോചന. പ്രീപെയ്ഡ് ആക്കുന്നതോടെ ഓരോ സർവീസിനും 250 രൂപ വീതം ദേവസ്വം അധികമായി ഈടാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !