ഇരുചക്രവാഹനത്തില്‍ പതിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം,

ശിവകാശി: ശിവകാശിയില്‍ ഇരുചക്രവാഹനത്തില്‍ പതുങ്ങിയിരുന്ന പാമ്പിന്റെ കടിയേറ്റ് ഒരാള്‍ മരിച്ചു. ചായക്കട നടത്തി ഉപജീവനം കഴിച്ചിരുന്ന വെങ്കിടേശൻ ആണ് മരിച്ചത്.

ശിവകാശി കോർപ്പറേഷന്റെ കീഴിലുള്ള തിരുടങ്ങല്‍ ഭാഗത്ത് ചായക്കട നടത്തുകയായിരുന്നു വെങ്കിടേശൻ. ഇന്നലെ രാത്രി കടയടച്ച്‌ വീട്ടിലേക്ക് പോകുമ്പോള്‍ ഇരുചക്രവാഹനത്തിന്റെ മുൻവശത്ത് പതിയിരുന്ന വിഷപ്പാമ്പ് വെങ്കിടേശന്റെ കൈയില്‍ കടിച്ചതായി പറയുന്നു. പാമ്പ് കടിച്ചു എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാള്‍ വാഹനത്തില്‍ നിന്ന് വീണു.

കണ്ടുനിന്നവർ പാമ്പിനെ തല്ലിക്കൊന്നു. വെങ്കിടേശനെ തിരുത്താങ്കല്‍ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതല്‍ ചികിത്സയ്‌ക്കായി വിരുദുനഗർ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും വെങ്കിടേശൻ മരിച്ചു.

ഇതിനു മുൻപും പലയിടത്തും ഇരുചക്രവാഹനങ്ങളില്‍ പാമ്പുകള്‍ കയറിക്കൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില യാത്രക്കാർ പാമ്പു കടിയേറ്റ് മരിച്ചിട്ടുമുണ്ട്. തിരുത്താങ്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !