കൊച്ചി :ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കാൻ പോകുന്നത് ബബരിയുടെ രാഷ്ട്രീയമാണെന്ന് എസ്‌ഡിപിഐ ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ പറഞ്ഞു.
1991 ലെ ആരാധനാലയ നിയമം കാറ്റിൽ പറത്തിയും മസ്ജിദുകൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർന്നും ഇന്ത്യയിൽ മുസ്ലിം ചിഹ്നങ്ങൾ ഇല്ലാതാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ ഇതിനെ ചെറുക്കേണ്ട പ്രതിപക്ഷ പാർട്ടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവശ്യത്തിനുള്ള പ്രാതിനിധ്യം പോലും നൽകാതെ മുസ്ലിം സമുദായത്തെ വഞ്ചിക്കുകയായിരുന്നു.
ഈ അവസ്ഥയിൽ എസ്ഡിപിഐയെ പോലുള്ള നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണെന്നും വരുന്ന കാലം ബാബരിയുടെ രാഷ്ട്രീയത്തിലൂടെ ഇന്ത്യയിൽ മുസ്ലീങ്ങൾ അവരുടെ പ്രസക്തി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആലുവ മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം മെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത്അലി അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് ഷമീർ മഞ്ഞാലി, ജില്ലാ സെക്രട്ടറിമാരായ ബാബു മാത്യു, മുഹമ്മദ് ഷമീർ , ഷിഹാബ് പടന്നാട്ട്, നാസർ എളമന, കമ്മിറ്റി അംഗം നിഷ ടീച്ചർ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഫസീല യൂസഫ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
സുധീർ എലൂക്കര, നൗഷാദ് എൻ കെ,ജാസ്മിൻ പുഷ്പമംഗലം എന്നിവർ നേതൃത്വം നൽകി. ആലുവ മണ്ഡലം പ്രസിഡന്റ് കെ എം അബു നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.