ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു .19-ാം വയസ്സിലാണ് ബിയാന്ദ്രിയുടെ വേർപാട് .
കുട്ടികളില്‍ വേഗത്തില്‍ വാർധക്യം ബാധിക്കുന്ന ഹച്ചിൻസണ്‍-ഗില്‍ഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തോടെയാണ് ബിയാന്ദ്രി ബൂയ്‌സെൻ ജനിച്ചത്.40 ലക്ഷത്തില്‍ ഒരാള്‍ മാത്രമേ ഈ രോഗത്തോടെ ജനിക്കുന്നുള്ളൂ. ഭേദമാക്കാനാകാത്ത ഈ രോഗം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളില്‍ ഒരാളായിരുന്നു ബിയാന്ദ്രി.എച്ച്‌ജിപിഎസ് ഉള്ള കുട്ടികള്‍ ജനിക്കുമ്പോള്‍ സാധാരണ പോലെ കാണപ്പെടുന്നു, എന്നാല്‍ ഏകദേശം ഒൻപത് മുതല്‍ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങും.
രോമം, പുരികങ്ങള്‍, കണ്‍പീലികള്‍ എന്നിവ നഷ്ടപ്പെടും. ചർമ്മം വൃദ്ധരുടെ പോലെ ചുളിവുള്ളതാകും.എല്ലുകള്‍ പൊട്ടി പോകും. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജില്‍ ഇന്നലെ ജീവിതത്തിനായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടുവെന്നും 'മകളെ സ്നേഹിച്ചതിന്' ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.