ഏഷ്യയിലെ മനുഷ്യരുടെ പൂർവ്വീകരില്‍ ഒരു പുതിയ വിഭാഗത്തെ പാലിയോ ആന്ത്രോപോളജിസ്റ്റുകള്‍ വേർതിരിച്ചെടുത്തിരിക്കുന്നു.
മൂന്ന് ലക്ഷം വര്‍ഷം മുമ്പ് ചൈനയില്‍ ജീവിച്ചിരുന്ന വലിയ തലയോട്ടിയുള്ള ഹോമോ സ്പീഷീസിനെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 'വലിയ തല' എന്നർത്ഥം വരുന്ന 'ഹോമോ ജുലുഎൻസിസ്' എന്നാണ് മനുഷ്യ വംശത്തിന്‍റെ പുതിയ പൂര്‍വ്വീകര്‍ക്ക് നല്‍കിയിരിക്കുന്ന പേര്.ഏകദേശം 3,00,000 മുതല്‍ 50,000 വർഷങ്ങള്‍ക്ക് മുമ്പ് മധ്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഹോമിനിൻ വ്യതിയാനം സംഭവിച്ച പൂർവ്വികരാണ് ഹോമോ ജുലുഎൻസിസ് എന്ന് ഗവേഷകർ അവകാശപ്പെട്ടുന്നു.
മനുഷ്യ പരിണാമത്തിലെ നിരവധി കണ്ണികള്‍ ഇന്നും കാണാമറയത്താണ്. 20 ലക്ഷം വര്‍ഷം മുമ്ബാണ് ഹോമോ ഇറക്ടസ് (Homo erectus) എന്ന ഹോമിനിന്‍ വിഭാഗം ആഫ്രിക്കയില്‍ ഉടലെടുത്തതെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇവർ പല കാലങ്ങളില്‍ ലോകത്തെമ്പാടും സഞ്ചരിക്കുകയും ആധുനീക മനുഷ്യരിലേക്ക് പരിണമിക്കുകയും ചെയ്തെന്നും കരുതപ്പെടുന്നു.
എന്നാല്‍, ഏകദേശം 7,00,000 മുതല്‍ 3,00,000 വർഷങ്ങള്‍ക്ക് മുമ്പ് ഒന്നിലധികം മനുഷ്യ പൂർവ്വികർ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് പില്‍ക്കാല പഠനങ്ങള്‍ അവകാശപ്പെടുന്നു. ഈ പൂർവ്വികരുമായുള്ള മനുഷ്യരുടെ ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഇന്ന് ലോകമെങ്ങുമുള്ള പാലിയോ ആന്ത്രോപോളജിസ്റ്റുകള്‍
പടിഞ്ഞാറൻ യൂറോപ്പിലെ ഹോമോ ഹൈഡല്‍ബെർജെൻസിസ്, മധ്യ ചൈനയിലെ ഹോമോ ലോംഗി തുടങ്ങിയ പൂർവ്വിക ഇനങ്ങളുടെ ഫോസില്‍ പഠനങ്ങളും സജീവമായി നടക്കുന്നു. അതേസമയം ഇവയെ പ്രത്യേക സ്പീഷിസായി പല നരവംശശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടില്ല.
എന്നാല്‍, മനുഷ്യരുടെ പൂർവ്വിക ഇനങ്ങളെ കുറിച്ച് പഠിക്കാന്‍ ഇവയെ പ്രത്യേക ഇനങ്ങളായി തരം തിരിക്കണമെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന നരവംശശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ബേയും (ഹവായ് സർവകലാശാല, മനോവ), സിയുജി വുവും (വെർട്ടെബ്രേറ്റ് പാലിയൻ്റോളജി ആൻഡ് പാലിയോ ആന്ത്രോപ്പോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചൈനീസ് അക്കാദമി ഓഫ് സയൻസസിസ്) ചൂണ്ടിക്കാണിക്കുന്നു
മറ്റ് ഹോമിനിന്‍ വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ഇനമായ ഹോമോ ജുലുഎൻസിസിന്‍റെ തലയോട്ടി വളരെ വലുതും വിശാലവുമാണ്. അതേസമയം കണ്ടെ ത്തലുകളുടെ ചില സവിശേഷതകളുള്ള ഹോമിനുകളാണ് ഇവയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ ഫോസിലുകള്‍ വലിയ മസ്തിഷ്ക ഹോമിനിൻ്റെ (ജൂല്യൂറൻ) ഒരു പുതിയ രൂപത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അത് കിഴക്കൻ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏതാണ്ട് 3,00,000 മുതല്‍ 50,000 വർഷങ്ങള്‍ക്ക് മുമ്പ് വരെ വ്യാപകമായിരുന്നുവെന്നും ഈ രംഗത്തെ പഠനങ്ങള്‍ പറയുന്നു.
2,20,000-നും 1,00,000 - വർഷത്തിനുമിടയില്‍ മധ്യ ചൈനയിലെ സുജിയാവോ, സുചാങ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫോസിലുകളെ അടിസ്ഥാനമാക്കിയാണ് ഹോമോ ജുലുഎൻസിസ് എന്ന പേര് നല്‍കിയിരിക്കുന്നത്.
1974-ല്‍ ഗവേഷകര്‍ 10,000-ലധികം ശിലാരൂപങ്ങളും 21 ഹോമിനിൻ ഫോസില്‍ ശകലങ്ങളും 10 വ്യത്യസ്ത വ്യക്തികളെകളുടെ ഫോസിലുകളും കണ്ടെത്തിയിരുന്നു. ഈ ഹോമിനിന് ഇനത്തിന് വലിയ തലച്ചോറും കട്ടിയുള്ള തലയോട്ടിയും ഉണ്ടായിരുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
സുചാങ്ങില്‍ നിന്ന് ലഭിച്ച നാല് പുരാതന തലയോട്ടികളും വളരെ വലുതും നിയാണ്ടർത്തലുകളുടേതിന് സമാനവുമാണ്. ഈ പൂര്‍വ്വികർ ഒറ്റപ്പെട്ട വിഭാഗമായിരുന്നില്ലെന്നും മറിച്ച്
നിയാണ്ടർത്താലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ തരം മിഡില്‍ പ്ലീസ്റ്റോസീൻ ഹോമിനിനുകള്‍ തമ്മില്‍ ഇവ ഇണചേരലിൻ്റെ ഫലമായിരിക്കാം ഇത്തരമൊരു പരിണാമമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.