യേശു ക്രിസ്തുവിന്റെ സഹോദരൻ ജെയിംസിന്റെ അസ്ഥിക്കൂടം സൂക്ഷിച്ച പേടകം; 2000 വര്‍ഷം പഴക്കമുള്ള പെട്ടി അമേരിക്കയില്‍ പ്രദര്‍ശനത്തിന്

വാഷിംഗ്ടണ്‍: യേശു ക്രിസ്തുവിന്റെ സഹോദരൻ ജെയിംസിന്റെ അസ്ഥികള്‍ സൂക്ഷിച്ചിട്ടുള്ള പേടകം അമേരിക്കയിലെ അറ്റ്‌ലാൻഡയില്‍ പ്രദർശനത്തിന് വച്ചിട്ടുള്ളതായി റിപ്പോർട്ടുകള്‍.

യേശുക്രിസ്തുവിന്റെ കാലത്തെ ചരിത്രപ്രധാനമായ 350 വസ്തുക്കള്‍ പ്രദർശിപ്പിക്കുന്ന അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ പുള്‍മാൻ യാർഡിലാണ് പേടകം പ്രദർശനത്തിന് വച്ചിരിക്കുന്നത്. 2000 വർക്ഷം പഴക്കമുള്ള ഈ പേടകം ഇസ്രായേലില്‍ നിന്നുമാണ് കണ്ടെത്തിയത്.

ചുണ്ണാമ്പുകല്ലില്‍ തീർത്ത അസ്ഥിക്കൂട പേടകത്തിന്റെ പുറത്ത്, 'ജെയിംസ്, ജോസഫിന്റെ മകൻ, യേശു ക്രിസ്തുവിന്റെ സഹോദരൻ' എന്ന് പുരാതന അരാമിക് ഭാഷയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും പ്രധാനപ്പെട്ട വസ്തുവെന്നാണ് പേടകം പ്രദർശനത്തിന് വച്ചിരിക്കുന്ന സംഘാടകർ പറയുന്നത്.

 നസ്രേയനായ യേശുവിന്റെയും സഹോദരന്റെയും പിതാവിന്റെയും പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നതിനാല്‍ തന്നെ ക്രിസ്തുവിന്റെ കുരിശാരോഹണത്തിന് ശേഷം ജെറുസലേമിലെ ക്രിസ്ത്യൻ സമൂഹത്തെ നയിച്ച ജെയിംസിന്റെ അസ്ഥികള്‍ തന്നെയാണിതെന്ന് പലരും വിശ്വസിക്കുന്നു.

1976ല്‍ കണ്ടെത്തിയ ഈ അസ്ഥി പേടകം, 2000ലാണ് പുറംലോകത്തിന് മുമ്പിലേക്ക് എത്തുന്നത്. ഇസ്രായേലില്‍ വിദ്യാർത്ഥിയായിരിക്കെ ഈ പേടകം കണ്ടെത്തിയ ഒഗെഡ് ഗോലന്റെ ഉടമസ്ഥതയിലായിരുന്നു ഇത്. എന്നാല്‍, പിന്നീട് ഈ പേടകത്തിന്റെ ആധികാരികത ചർച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

ഇതിലെ ലിഖിതം ഒഗെഡ് ഗോലൻ എഴുതി ചേർത്തതാണെന്ന ആരോപണങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെ, 2023ല്‍, അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.

പേടകത്തിലെ ആലേഖനം സംബന്ധിച്ച്‌ നിരവധി രാസപരിശോധനകള്‍ നടത്തിയതായാണ്് ഒഗെഡ് ഗോലൻ പറയുന്നത്. ഈ ആലേഖനങ്ങള്‍ ആധികാരികമാണെന്ന് പലതവണ ബോദ്ധ്യപ്പെട്ടിട്ടുള്ളതായും ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പാണ് ഇത് എഴുതിയിട്ടുള്ളതെന്നും വ്യക്തമായിട്ടുള്ളതായി അദ്ദേഹം പറയുന്നു.

ഒന്നാം നൂറ്റാണ്ടിലെ യഹൂദരുടെ ശവസംസ്‌കാര രീതികളില്‍ മരിച്ചവരെ ആദ്യം ഗുഹകള്‍ക്കുള്ളില്‍ കിടത്തുകയും പിന്നീട് അവരുടെ അസ്ഥികള്‍ ശേഖരിച്ച്‌ പെട്ടികളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.

എന്നാല്‍, വർഷങ്ങള്‍ക്ക് മുമ്പ് ഈ പേടകം ലഭിക്കുമ്പോ ള്‍ ഇത് ശൂന്യമായിരുന്നു. ഇതിലെ ജെയംസിന്റെ അസ്ഥികള്‍ എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !