കടന്നല്‍ കുത്തേറ്റ് എങ്ങനെയാണ് ആളുകള്‍ മരിക്കുന്നത്? പലരുടെയും സംശയത്തിന് ഉത്തരം ഇതാ

അടുത്ത കാലത്തായി കടന്നല്‍ കുത്തേറ്റ് ആളുകള്‍ മരിച്ച വാർത്തകള്‍ നമ്മള്‍ കണ്ടിരുന്നു. കടന്നല്‍ കുത്തേറ്റാല്‍ പെട്ടെന്ന് മരിക്കുമോ എന്നുള്ളത് പലർക്കും ഉള്ള സംശയമാണ്.

അലർജി മൂലമുള്ള റിയാക്‌ഷനാണു കടന്നലിന്റെ കുത്തേറ്റാല്‍ മരണകാരണമാകുന്നത്. കടന്നലുകള്‍ കുത്തിയാല്‍ ഒരു വിഷമാണു ശരീരത്തിലെത്തുന്നത്. വിഷവസ്തു എത്തുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും. 

ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടല്‍, നെഞ്ചില്‍ നീർക്കെട്ട്, ഛർദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം. ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച്‌ അവയുടെ പ്രവർത്തനം തകരാറിലാക്കാനും കഴിയും.

ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവർക്ക് ഒന്നോ രണ്ടോ കുത്തു കിട്ടിയാലും അതു ഗുരുതരമാകാറില്ല. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉള്ളവർക്കു കടന്നലിന്റെ കുത്തേറ്റാല്‍ മരണകാരണമായേക്കാം. കൂടുതല്‍ അളവില്‍ കുത്തേല്‍ക്കുന്നതും സ്ഥിതി ഗുരുതരമാക്കും.

കടന്നലിന്റെ കുത്തേറ്റാല്‍ ഉടൻ കുത്തേറ്റ ഭാഗം വെള്ളം ഉപയോഗിച്ചു നന്നായി കഴുകണം. ശേഷം, കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കണം. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം.

ചിലരില്‍ കടന്നലിന്റെ കുത്തേറ്റു 12 മണിക്കൂർ കഴിഞ്ഞ ശേഷമാകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കടന്നലിന്റെ കുത്തേല്‍ക്കുന്ന സ്ഥലത്ത് ചിലർ മഞ്ഞള്‍, ടൂത്ത് പേസ്റ്റ്, തേൻ എന്നിവ പുരട്ടുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനു ശാസ്ത്രീയ അടിത്തറയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !