വാഴപ്പഴങ്ങളില്‍ തന്നെ പല വ്യത്യസ്ത ഇനങ്ങളും ലഭിക്കുന്ന നാടാണ് നമ്മുടേത്. പൂവൻപഴം മുതല്‍ ഏത്തപ്പഴം വരെ വ്യത്യസ്തങ്ങളായ ഈ വാഴപ്പഴങ്ങള്‍ക്കിടയില്‍ വിവിധ ഗുണങ്ങള്‍ കൊണ്ട് മായാജാലം കാണിക്കുന്ന ഒരു മജീഷ്യൻ ഉണ്ട്.
അതാണ് റോബസ്റ്റ പഴം. നിറംകൊണ്ടും ഭംഗികൊണ്ടും മറ്റു പഴങ്ങളുടെയത്ര എത്തില്ലെങ്കിലും പോഷകങ്ങള്‍ കൊണ്ടും ഗുണങ്ങള്‍ കൊണ്ടും മറ്റെല്ലാവരെയും കവച്ചു വയ്ക്കുന്ന ഒരു സൂപ്പർ ഫുഡ് തന്നെയാണ് റോബസ്റ്റ പഴം. മറ്റു വാഴപ്പഴങ്ങള്‍ ഒഴിവാക്കുന്ന പ്രമേഹ രോഗികള്‍ക്ക് പോലും സുരക്ഷിതമായി റോബസ്റ്റ പഴം കഴിക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാണ് റോബസ്റ്റ. സാധാരണ വാഴപ്പഴത്തിന് പകരം റോബസ്റ്റ ഉപയോഗിക്കുന്നത് കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് ഒഴിവാക്കുന്നു.
ഈ കാരണത്താല്‍ തന്നെ റോബസ്റ്റ പ്രമേഹ രോഗികള്‍ക്ക് നിസ്സംശയം തിരഞ്ഞെടുക്കാനുള്ളതാണ്. ദഹനപ്രക്രിയയെ സാവധാനത്തില്‍ വർദ്ധിപ്പിക്കാൻ ഈ പഴം സഹായിക്കുന്നു. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല.
കാർബോഹൈഡ്രേറ്റിൻ്റെ സമ്ബന്നമായ ഉറവിടമാണ് റോബസ്റ്റ പഴം. കൂടാതെ ധാരാളം ഡയറ്ററി ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. റോബസ്റ്റയില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്സിൻ്റെ സ്വഭാവസവിശേഷതകളുള്ള പ്രതിരോധശേഷിയുള്ള അന്നജം വൻകുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നതാണ്.
ഇവ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പൊട്ടാസ്യവും റോബസ്റ്റ പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിൻ്റെ ദൈനംദിന ആവശ്യത്തിൻ്റെ 10% ലഭിക്കാൻ ഒരു ഇടത്തരം റോബസ്റ്റ പഴം കഴിച്ചാല്‍ മതി.
കൂടാതെ റോബസ്റ്റയിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ റോബസ്റ്റ പഴം നിങ്ങളുടെ അസ്ഥികള്‍ക്ക് ബലം നല്‍കാനും ഉപകാരപ്രദമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.