കൊച്ചി: ഭീതി പരത്തുന്ന ഒരു ജാഗ്രതാ നിര്‍ദ്ദേശമാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കപ്പെട്ടത്.
ഗുല്‍ബര്‍ഗ - ബിദാര്‍ ഇറാനി ഗ്യാങ് എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘം കേരളത്തിലെത്തിയെന്നും ഇവര്‍ കമ്പിളി വില്പനക്കാരെന്ന വ്യാജേനയാണ് സഞ്ചരിക്കുന്നതെന്നും വീട്ടില്‍ കയറ്റരുതെന്നും കണ്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നുമുള്ള സന്ദേശത്തിനൊപ്പമാണ് 26 പേരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കപ്പെട്ടത്.എന്നാല്‍ എന്താണിതിന്റെ സത്യാവസ്ഥ എന്ന് നോക്കാം 2019ല്‍ മംഗ്ലൂർ പൊലീസ് പുറത്തുവിട്ട ഒരു സന്ദേശത്തെ വളച്ചൊടിച്ച് കേരളത്തിലേത് എന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു. 2019 ജൂലൈ 29ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇവരുടെ ചിത്രവും നല്‍കിയതായി കാണാം. ഇതോടെ ഈ ചിത്രത്തിന് താഴെ മലയാളത്തില്‍ അറിയിപ്പ് എഴുതിച്ചേര്‍ത്താണ് പ്രചാരണം.
ഇത് 2019 ല്‍ മംഗലൂരുവിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണെന്നും കേരള പൊലീസ് ഇത്തരമൊരു ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. ഈ പ്രചാരണം അടിസ്ഥാനരഹിതമാണ്. 2019 ല്‍ മംഗളൂരു പൊലീസ് പുറത്തുവിട്ടതെന്ന് കരുതുന്ന അറിയിപ്പാണ് കേരളത്തിലേതെന്ന തരത്തില്‍ തെറ്റായി പ്രചരിക്കുന്നത്.
കേരള പൊലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല അതിനാല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സംശയാസ്പദമെന്ന് തോന്നുന്ന ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക തന്നെ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.