തിമിര ശസ്ത്രക്രിയയ്ക്കെത്തിയ വയോധികയുടെ കണ്ണില്‍ നിന്ന് കോണ്ടാക്ട് ലെന്‍സുകള്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍.
അതും ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെന്‍സുകളാണ് വയോധികയുടെ കണ്ണില്‍ നിന്ന് അവര്‍ പുറത്തെടുത്തത്.യു.കെയിലാണ് സംഭവം നടന്നത് . തിമിര ശസ്ത്രക്രിയ തുടങ്ങുന്നതിന് മുമ്പ് വളരെ അപ്രതീക്ഷിതമായാണ് ഇവര്‍ ് വയോധികയുടെ കണ്‍പോളയ്ക്കുതാഴെ നീലനിറത്തില്‍ എന്തോ കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന തന്നെ നടത്തി.
ഇതിന് പിന്നാലെ കണ്ണിലെ സ്രവത്താല്‍ ഒട്ടിപ്പിടിച്ച നിലയില്‍ 17 ലെന്‍സുകളാണ് കണ്‍പോളയ്ക്കടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ കണ്ണ് വിശദമായി ഒന്നുകൂടെ പരിശോധിക്കാന്‍ തീരുമാനിച്ചു. മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തിയ ആ പരിശോധനയില്‍ അതേ കണ്ണില്‍ നിന്ന് തന്നെ 10 കോണ്ടാക്റ്റ് ലെന്‍സുകള്‍ കൂടെ കിട്ടി.
വളരെ സുരക്ഷിതമായി തന്നെ ഡോക്ടര്‍മാര്‍ ലെന്‍സുകള്‍ കണ്ണില്‍ നിന്ന് നീക്കം ചെയ്തു. വയോധികയ്ക്ക് അനസ്തേഷ്യ നല്‍കിയശേഷമായിരുന്നു ഇത്.
ഓരോ മാസവും മാറ്റുന്ന തരത്തിലുള്ള കോണ്ടാക്റ്റ് ലെന്‍സാണ് വയോധിക 35 വര്‍ഷമായി ഉപയോഗിക്കുന്നത്. കോണ്ടാക്റ്റ് ലെന്‍സുകള്‍ എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണില്‍ നിന്ന് നീക്കം ചെയ്യണം.
ചില സമയങ്ങളില്‍ ലെന്‍സ് നീക്കം ചെയ്യാനായി നോക്കുമ്പോള്‍ അത് കണ്ണില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നിലത്തുവീണു പോയതാണെന്ന് കരുതിയെന്നും വയോധിക ഡോക്ടര്‍മാരോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.