കൊണെക്രി: ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.
നഗരത്തിലെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിരിക്കുകയാണെന്നും മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തുപ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ ആയിരുന്നു ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയത്. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നാണ് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികള്‍ എസെരെകോരെയിലെ പൊലീസ് സ്റ്റേഷന് തീയിട്ടു.
മത്സര വേദിക്ക് പുറത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതും മൈതാനത്ത് നിരവധി പേര് പരിക്കേറ്റ് കടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. 2021ല്‍ നിലവിലെ ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികന് കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.