തായ്ലന്റിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത് കൗതുകകരമായ വാര്‍ത്തയാണ്.
മൂന്ന് ദിവസത്തിന് മുമ്പ് കിണറ്റില്‍ നിന്ന് പ്രേതത്തെ കരയക്ക് കയറ്റിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മൂന്ന് ദിവസമായി കിണറ്റില്‍ നിന്ന് നാട്ടുകാര്‍ പ്രേതത്തിന്റെ ശബ്ദം കേട്ടിരുന്നു.ശബ്ദം പ്രേതത്തിന്റേതാണെന്ന് ഉറപ്പിച്ചതോടെ സമീപവാസികളൊന്നും കിണറിന് സമീപത്തേക്ക് പോകാന്‍ തയ്യാറാകാതെയായി. ഒടുവില്‍ ഭയം മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടതാകട്ടെ അവശനിലയില്‍ ഒരു യുവാവ് കിണറ്റില്‍ അകപ്പെട്ട് കിടക്കുന്നതും.
തുടര്‍ന്ന് പൊലീസ് ഇയാളെ പുറത്തെടുത്തു. തായ്-മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ആയിരുന്നു ഗ്രാമത്തോട് ചേര്‍ന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ നിന്ന് വിചിത്രമായ കരച്ചില് ശബ്ദം കേള്‍ക്കുന്നതായി പൊലീസില്‍ അറിയിച്ചത്.
ചൈന സ്വദേശിയായ യുവാവിനെ ആണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അരമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇയാളെ പുറത്തെടുത്തു. ശരീരത്തില്‍ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു. 12 മീറ്റര്‍ ആഴമുള്ള കിണറിലാണ് യുവാവ് അകപ്പെട്ടത്.
ലിയു ചുവാനി എന്ന 22 കാരനാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ ഇയാള്‍ തായ്ലന്ഡ്-മ്യാന്മര് അതിര്‍ത്തിയില്‍ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.